വിഴിഞ്ഞം: കോവളം ജംഗ്ഷനിലെ അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങൾക്ക് എതിരെ സി.പി.എം കോവളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം കോവളം ഏരിയാ കമ്മിറ്റി അംഗം എസ്. അജിത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന വഴിയടച്ചാണ് നിലവിൽ ട്രാഫിക്ക് പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്. പ്രധാനപാത ഉടൻ തുറക്കുകയും കോവളം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതായും ലോക്കൽ കമ്മിറ്റി പറഞ്ഞു. സി.പി.എം കോവളം ലോക്കൽ കമ്മിറ്റി അംഗം വിനായകൻ നായർ അദ്ധ്യക്ഷനായ യോഗത്തിൽ ലോക്കൽ സെക്രട്ടറി ബി. ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ചിത്രലേഖ, വിജയ പ്രദീപൻ, എസ്. സുഗന്ധി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ രാത്രിയോടെ കോവളം വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന പാത തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |