തിരുവനന്തപുരം: നാക് അക്രഡിറ്റേഷനുള്ള അവസാനവട്ട പരിശോധനകൾക്കായി നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ (നാക്) പിയർടീം അംഗങ്ങൾ 29, 30 തീയതികളിൽ നെല്ലിക്കാട് മദർതെരേസ കോളേജ് സന്ദശിക്കും. ഹരിയാന സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.(ഡോ.) ഠങ്കേശ്വർ കുമാർ (ചെയർമാൻ), കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഡോ.ഫയാസ് അഹമ്മദ് നിക (മെമ്പർ കോ- ഓർഡിനേറ്റർ), നാഗ്പൂരിലെ ജി.എസ്.കോളേജ് ഒഫ് കൊമേഴ്സ് ആന്റ് ഇക്കണോമിക്സ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.നരേന്ദ്ര വൈ. ഖണ്ഡായിറ്റ് (മെമ്പർ) എന്നിവരാണ് സംഘത്തിലുള്ളത്. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജാണിത്. മലങ്കര സിറിയൻ കാത്തലിക് സഭയുടെ പാറശാല ഭദ്രാസനമാണ് മാനേജ്മെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |