SignIn
Kerala Kaumudi Online
Thursday, 25 April 2024 10.15 PM IST

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തൽ വാർഷികാചരണം

e

തിരുവനന്തപുരം: സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ വാർഷിക ദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി നടന്നു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ മാദ്ധ്യമ പ്രവർത്തകരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ഡോ.ജോർജ് ഓണക്കൂർ,നഗരസഭാ കൗൺസിലർ മേരി പുഷ്പം,പ്രസ് ക്ലബ് സെക്രട്ടറി എച്ച്.ഹണി,മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.പ്രഭാകരൻ,എസ്.ആർ.ശക്തിധരൻ,വി. പ്രതാപചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കെ.യു.ഡബ്ല്യു.ജെ ആചരിച്ചു

തിരുവനന്തപുരം: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 112 –ാം വാർഷിക ദിനാചരണം കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സജീവ് പാഴൂർ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് ജി.ആർ.ഇന്ദുഗോപൻ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് അദ്ധ്യക്ഷനായി,സെക്രട്ടറി അനുപമ ജി.നായർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖാസിം, വി.കെ.അനുശ്രീ എന്നിവർ സംസാരിച്ചു.

എസ്.വി. വേണുഗോപൻ നായർ

അനുസ്മരണം 27ന്

തിരുവനന്തപുരം: ചങ്ങമ്പുഴ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ കഥാകൃത്ത് എസ്.വി. വേണുഗോപൻ നായർ അനുസ്മരണം 27ന് വൈകിട്ട് 5ന് തിരുവനന്തപുരം പൂർണ റസിഡൻസി ഹാളിൽ നടക്കും. പിരപ്പൻകോട് മുരളി, എസ്. ഭാസുരചന്ദ്രൻ, ഡോ. കെ. മോഹൻകുമാർ, തിരുമല ശിവൻകുട്ടി, ദിനകവി, ടി.പി ശാസ്തമംഗലം, വിശ്വമംഗലം സുന്ദരേശൻ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.