തിരുവനന്തപുരം: ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കോവളം ഫുട്ബാൾ ക്ലബിന് ഫെഡറൽ ബാങ്ക് സഹായം അനുവദിച്ചു. വിഴിഞ്ഞം ആസ്ഥാനമായുള്ള ദി കടലോരം സൊസൈറ്റി ഫോർ എംപവറിംഗ് യൂത്തിന് കീഴിലെ ക്ലബാണ് കോവളം എഫ്.സി. ക്ലബ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി, ബാങ്കിന്റെ തിരുവനന്തപുരം സോണൽ മേധാവി രഞ്ജി അലക്സ്, റീജിയണൽ മേധാവി നിഷ കെ ദാസ്, ബാങ്കിന്റെ വിഴിഞ്ഞം ശാഖാ മാനേജർ മൂമിനത് ബീവി കെ.എൻ എന്നിവർ ചേർന്ന് നൽകിയ ചെക്ക് ക്ലബിനുവേണ്ടി പ്രസിഡന്റ് ടി.ജെ. മാത്യു സ്വീകരിച്ചു.
ക്ലബിന്റെ ഹെഡ് കോച്ച് എബിൻ റോസ്, കോച്ച് ഇഗ്നേഷ്യസ്, ക്ലബ് അംഗങ്ങൾ, ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തീരദേശ മേഖലയിൽ നിന്നുള്ള യുവ കായിക പ്രതിഭകൾക്ക് മികച്ച പരിശീലനം നൽകി വളർത്തിക്കൊണ്ടുവരികയാണ് കോവളം എഫ്.സിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |