തിരുവനന്തപുരം: ടെക്നിക്കൽ സ്പെഷ്യൽ റൂൾ ഭേദഗതിക്കെതിരെയും തസ്തികകൾ വെട്ടി കുറയ്ക്കാനുളള നീക്കത്തിനെതിരെയും കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) വാട്ടർ അതോറിട്ടി ഹെഡ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.അജികുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം.എം. ജോർജ്, ജനറൽ സെക്രട്ടറി കെ.എം.അനീഷ് പ്രദീപ്, സംസ്ഥാന ഭാരവാഹികളായ എസ്.ഹസൻ, പി.എം.റെജി, ആർ.രാജേന്ദ്രൻ പിള്ള, ഡി. ജോയി, എ.റഫീക്, കെ.രാജേഷ് കുമാർ, ആർ.സജീവ്, വിജയകുമാർ, ബി.അശോക് രാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |