തിരുവനന്തപുരം:കെ.ഹരിദാസിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയ്ക്കകം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൊഫ.ടി.പത്മകുമാരിയുടെ 30 ദിവസത്തെ ഭഗവത് ഗീതാ ജ്ഞാനയജ്ഞം ഒക്ടോബർ ഒന്നിന് വൈകിട്ട് 3ന് സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും.എൽ.ശശിധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും.കെ ഹരിദാസ് അനുഗ്രഹ പ്രഭാഷണം നടത്തും.ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് അദ്ധ്യക്ഷ എ.ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തും.എല്ലാദിവസവും വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് ഭഗവത്ഗീതാ ജ്ഞാനയജ്ഞം നടക്കുക.30ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |