തിരുവനന്തപുരം : സർവീസ്കാര്യ വിദഗ്ദ്ധനും നാടകകൃത്തുമായിരുന്ന ശ്രീമന്ദിരം കെ.പിയുടെ (എൻ.കൃഷ്ണപണിക്കർ) പത്താം ചരമവാർഷികത്തിൽ സുഹൃത്ത് വേദിയും കെ.പിയുടെ കുടുംബാംഗങ്ങളും ചേർന്ന് അനുസ്മരണ പരിപാടി സംഘടിപ്പിക്കും.നന്ദാവനം എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ ഒക്ടോബർ 2ന് വൈകിട്ട് 5.30ന് നടക്കുന്ന പരിപാടി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രദീപ് പനങ്ങാട് അദ്ധ്യക്ഷത വഹിക്കും.കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ ശ്രീമന്ദിരം കെ.പി.അനുസ്മരണ പ്രഭാഷണം നടത്തും. അനന്തപുരം രവി,കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിക്കും.തുടർന്ന് ശ്രീമന്ദിരം കെ.പി 1961ൽ രചിച്ച 'ഓണമുണ്ടും ഓടക്കുഴലും' എന്ന നാടകം അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |