തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന്റെയും തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെയും ഭാഗമായി ശാരീരിക വെല്ലുവിളികൾ നേരിടുന്ന സർക്കാർ, എയ്ഡഡ്സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നഗരസഭ പരിധിയിലെ സ്ഥിരം താമസക്കാരാകണം. 40 ശതമാനമോ അതിലധികമോ ശാരീരിക വെല്ലുവിളിയുള്ള സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി. വിദ്യാർത്ഥിയുടെയും രക്ഷാകർത്താവിന്റെയും (അപേക്ഷകൻ) പേരിൽ ദേശസാത്കൃത ബാങ്ക് അക്കൗണ്ട് വേണം. പൂരിപ്പിച്ച അപേക്ഷ (അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം) ഒക്ടോബർ 31നകം തിരുവനന്തപുരം അർബൻ1 ശിശുവികസന പദ്ധതി ഓഫീസിലോ നഗരസഭയിലോ സമർപ്പിക്കണം. ഈ വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും ഐ.സി.ഡി.എസ് അർബൻ1 പ്രോജക്ട് ഓഫീസറുമായി ബന്ധപ്പെടണം. ഫോൺ: 0471-2464059.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |