തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീചിത്രാഹോമിൽ നടന്ന ആഘോഷ പരിപാടികൾ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലാസിനെ തുടർന്ന് ഭരണഘടന വിഷയമാക്കി കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ക്വിസ് മത്സര വിജയികൾക്ക് അഭിജിത് ഫൗണ്ടേഷന്റെ വക കാഷ് അവാർഡുകൾ നൽകി. ശ്രീചിത്രാ ഹോം സൂപ്രണ്ട് വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അഭിജിത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ മുഖ്യാതിഥിയായി. വിജയികൾക്ക് അഭിജിത് ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കാഷ് അവാർഡുകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |