തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന യുവ ഉത്സവ് 2022 ജില്ലാതല മത്സരങ്ങൾ തോന്നയ്ക്കൽ സായി ഗ്രാമത്തിൽ നടന്നു. ചലചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
സായിഗ്രാമം ഫൗണ്ടർ ആൻഡ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അദ്ധ്യക്ഷനായി. നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ, കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്, ഫോട്ടോഗ്രാഫർ കെ.എസ്. അനിൽകുമാർ, കണിയാപുരം ബി.പി.സി ഉണ്ണിക്കൃഷ്ണൻ പാറക്കൽ, ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. വിജയൻ, പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |