SignIn
Kerala Kaumudi Online
Thursday, 25 April 2024 7.51 PM IST

അങ്കണവാടികളിൽ പ്രഭാതഭക്ഷണമായി ഇഡ്ഡലിയും സാമ്പാറും പുട്ടും കടലയും

 പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: അങ്കണവാടികളിൽ പ്രഭാതഭക്ഷണം നൽകുന്ന അനുപൂരക പോഷകാഹാര പദ്ധതി ഒക്ടോബറിൽ പൂർണമായി നടപ്പിലാകും. വനിത ശിശുവികസന വകുപ്പിനു കീഴിൽ സംസ്ഥാനത്തെ അങ്കണവാടികളിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് ജൂലായ് അവസാനത്തോടെയാണ് അനുമതി ലഭിച്ചത്. തലസ്ഥാനത്തു മാത്രം 3000ത്തിലധികം അങ്കണവാടികളാണുള്ളത്. തിരുവനന്തപുരം കോർപ്പറേഷനു കീഴിലുള്ള 4 അർബൻ അങ്കണവാടികളിൽ ഭൂരിഭാഗത്തും പദ്ധതി ആരംഭിച്ചു. തുടങ്ങാത്ത സ്ഥലങ്ങളിൽ ഒക്ടോബർ പകുതിയോടെ ആരംഭിക്കും. അങ്കണവാടികളിൽ മോർണിംഗ് സ്നാക്കായി എള്ളുണ്ട, കപ്പലണ്ടി മിഠായി പോലുള്ള പോഷകാഹാരങ്ങളാണ് നൽകിയിരുന്നത്. അതിനു പകരമായാണ് ഇഡലി സാമ്പാറും, പുട്ടും കടലയും തുടങ്ങിയവ പ്രഭാത ഭക്ഷണമായി നൽകുന്നത്. ഉച്ചഭക്ഷണത്തിലും വൈകിട്ടത്തെ ഭക്ഷണ മെനുവിലും മാറ്റമുണ്ട്. തലസ്ഥാനത്തെ കോർപ്പറേഷനു കീഴിൽ നാല് അർബനുകളിലായി 658 അങ്കണവാടികളാണുള്ളത്. ഇതിൽ അർബൻ 2ലും (175 അങ്കണവാടികൾ) അർബൻ 4ലും (166 അങ്കണവാടികൾ) പൂർണമായും പദ്ധതി നടപ്പിൽ വന്നു.അർബൻ ഒന്നിൽ (177 അങ്കണവാടികൾ) ഭാഗികമായി ആരംഭിച്ചു. 165 അങ്കണവാടികളുള്ള അർബൻ 3ൽ ഒക്ടോബർ 15 മുതൽ പദ്ധതി ആരംഭിക്കും. പച്ചക്കറിയും തേങ്ങയും ഒഴികെയുള്ള ചേരുവകൾ നീതി സ്റ്റോർ വഴി അങ്കണവാടികളിലെത്തിക്കും. പച്ചക്കറിയും തേങ്ങയുമൊക്കെ വാങ്ങിയ ബിൽ നൽകുന്നതനുസരിച്ച് തുക അനുവദിച്ച് നൽകും.

അക്ഷയപാത്രം

'അക്ഷയപാത്രം' പദ്ധതി വഴിയാണ് അങ്കണവാടികളിലേക്കുള്ള ഇത്തരം പർച്ചേസുകൾ നടക്കുന്നത്. ആവശ്യമുള്ള പച്ചക്കറികളും മറ്റും കുട്ടികളിൽ നിന്നോ അഭ്യുദയകാംക്ഷികളിൽ നിന്നോ ശേഖരിക്കുന്ന പദ്ധതിയാണിത്.അതത് അർബനുകളിലെ സി.ഡി.പി.ഒമാർക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ഓരോ സ്ഥലങ്ങളിലെയും രീതികളനുസരിച്ച് മെനുവിൽ മാറ്റമുണ്ടാകും.

അർബൻ അങ്കണവാട‌ികളിലെ പുതുക്കിയ മെനു

ദിവസം- രാവിലെ - ഉച്ചയ്ക്ക്- വൈകിട്ട്

. തിങ്കൾ- മധുരം ചേർത്ത പയർ- വെജിറ്റബിൾ ബിരിയാണിയും സലാഡും- നുറുക്ക് ഗോതമ്പ് പായസം

. ചൊവ്വ- ഇലയട/ കൊഴുക്കട്ട- മുട്ട ബിരിയാണി- അവൽ നനച്ചത്

. ബുധൻ- ഇഡ്ഡലിയും സാമ്പാറും- ചോർ, സാമ്പാർ, പയർ തോരൻ- ഇലയട/ കൊഴുക്കട്ട

. വ്യാഴം- പുട്ടും പയറും- ചോർ, പയർ, പരിപ്പുകറി, പച്ചക്കറി തോരൻ- കടല പുഴുങ്ങിയത്

. വെള്ളി- ഇഡ്ഡലിയും സാമ്പാറും- ചോർ, സാമ്പാർ, പയർ തോരൻ- മധുരം ചേർത്ത പയർ

. ശനി- പുട്ടും കടലയും- കഞ്ഞിയും പയറു തോരനും- നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

 നിലവിൽ നൽകുന്ന ആഴ്ചയിൽ രണ്ടു ദിവസം വീതമുള്ള പാൽ, മുട്ട,ഒരു ദിവസമുള്ള തേൻ വിതരണവും തുടരും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.