തിരുവനന്തപുരം: 'അനന്തപുരി നൃത്ത സംഗീതോത്സവം 2022", 110-ാമത് ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷം, ശ്രീ ചിത്തിര തിരുനാൾ സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 30-ാമത് വാർഷികവും 24 മുതൽ നവംബർ 5 വരെ നടക്കും. സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന കലോത്സവത്തിന്റെ ഭാഗമായി എൽ.പി, യു.പി, എച്ച്.എസ്, കോളേജ് വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പൊടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യപാരായണം, സോപാനസംഗീതം, വീണ, വയലിൻ, മൃദംഗം, തബല, ഗിറ്റാർ, കീബോർഡ്, ചിത്രരചന എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ അപേക്ഷകൾ 17ന് മുമ്പായി ഓൺലൈയനായും നേരിട്ടും സമർപ്പിക്കാം. ഫോൺ: 0471-2461190, 9446451190, 9400461190. ഇ-മെയിൽ: Ananthapurisangeetholsavam2022@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |