നാഗർകോവിൽ: മാർത്താണ്ഡത്തിൽ ബസിൽ വച്ച് വൃദ്ധയുടെ മാല കവർന്ന സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളവിള സ്വദേശി ഡെൽഫിയുടെ (68) മാല കവർന്ന സംഭവത്തിലാണ് പൊള്ളാച്ചി നരിക്കുറവ കോളനി സ്വദേശി ഭഗവതിയുടെ ഭാര്യ ഭവാനിയെ (39) പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഡെൽഫിയും തന്റെ മരുമകളും ചേർന്ന് വള്ളവിളയിൽ നിന്ന് ബസിൽ മാർത്താണ്ഡത്തിലേക്ക് വരുമ്പോൾ വെട്ടുവന്നിയിൽ വച്ച് ഭവാനി വൃദ്ധയുടെ മാല കവർന്നു. ഉടൻ തന്നെ ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർ ഭവാനിയെ പിടികൂടി മാർത്താണ്ഡം പൊലീസിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |