വരന്തരപ്പിള്ളി: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ പ്രതിയെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂർ നൂലുവള്ളി മൂലേക്കാട്ടിൽ രതീഷ് (41) നെയാണ് എസ്.എച്ച്.ഒ: എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. നന്തിപുലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 164 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയപ്പെടുത്തി ആറേക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പല തവണയായാണ് ഇയാൾ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. പലിശയടക്കാൻ എത്താത്തതിനെ തുടർന്ന് സംശയം തോന്നിയ സ്ഥാപന ഉടമകൾ പരിശോധിച്ച് നോക്കിയപ്പോഴാണ് ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് മനസിലായത്. പ്രതിയെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇത്തരത്തിൽ മറ്റിടങ്ങളിൽ രതീഷ് മുക്കുപണ്ടം പണയപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |