നെയ്യാറ്റിൻകര: വളർത്തുനായ്ക്കളെ വഴിയിൽ കെട്ടിയത് ചോദ്യം ചെയ്തതിന് അയൽവാസി യുവാവിന്റെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. അവണാകുഴി കാർത്തികയിൽ കണ്ണന്റെ (30) ദേഹത്താണ് സമീപവാസിയായ ജയഭവനിൽ അഖിലേഷ് ( 28 ) തിളച്ച കഞ്ഞിയൊഴിച്ചത്. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ 8നായിരുന്നു സംഭവം. അഖിലേഷിന്റെ വളർത്തുനായ്ക്കളെ വീടിന് സമീപത്തുള്ള വഴിയിലാണ് കെട്ടിയിടുന്നത്. ഇവ വഴിയെ പോകുന്നവർക്ക് നേരേ കുരച്ചുചാടുന്നത് സംബന്ധിച്ച് കണ്ണൻ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നായ്ക്കളെ വഴിയിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് അഖിലേഷ് അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന കഞ്ഞി കണ്ണന്റെ ദേഹത്തൊഴിച്ചത്. പൊള്ളലേറ്റ കണ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |