തിരുവനന്തപുരം: പൊതുജനങ്ങൾ,പെറ്റ് ഷോപ്പ് ഉടമകൾ,ഡോഗ് ബ്രീഡേഴ്സ് തുടങ്ങിയവർക്കായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 19ന് രാവിലെ 10 മുതൽ തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഹാളിൽ സെമിനാർ നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമങ്ങൾ, പഞ്ചായത്ത് രാജ് ആക്ട് അനിമൽ ബർത്ത് കൺട്രോൾ, നാട്ടാന പരിപാലന നിയമങ്ങൾ, പെറ്റ് ഷോപ്പ്, മാർക്കറ്റ് നിയമങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസുകൾ എടുക്കും.സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അടുത്തുള്ള മൃഗാശുപത്രികളിലോ, 0471 2302643,9188510042 എന്നീ നമ്പറുകളിലോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ചീഫ് വെറ്റിനറി ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |