തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന വാക്സിൻ ഉൽപാദന കേന്ദ്രമായ പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ നിന്ന് വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള പ്രതിരോധ വാക്സിനുകൾ ലഭിക്കും. കുരലടപ്പൻ,കരിങ്കാലി,അടപ്പൻ,കോഴി വസൂരി,കോഴി വസന്ത,താറാവ് വസന്ത,താറാവുകളെ ബാധിക്കുന്ന പാസ്റ്റുറല്ല ,ആട് വസന്ത എന്നിവയ്ക്കുള്ള വാക്സിനുകളാണ് ലഭിക്കുക.ആവശ്യമുള്ള കർഷകർ മൃഗാശുപത്രികൾ വഴി പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ ആവശ്യപ്പെട്ടാൽ വാക്സിനുകൾ സൗജന്യമായി ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447269909 (ഡോ.നിഷാന്ത്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |