SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.32 PM IST

വാഴപ്പഴ വിതരണ ശൃംഖലയുമായി സ്റ്റാർട്ടപ്പ്

vazha

തിരുവനന്തപുരം : വാഴപ്പഴ കർഷകരെയും വ്യാപാരികളെയും കയറ്റുമതിക്കാരെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിതരണ ശൃംഖലയുമായി അഗ്രോ ബിസിനസ് സ്റ്റാർട്ടപ്പായ ഗ്രീനിക്ക് രംഗത്ത്.യുവ ടെക്കികളായ ഫാരിഖ് നൗഷാദും പ്രവീൺ ജേക്കബുമാണ് ഗ്രീനിക്കിന് പിന്നിൽ.കർഷകർ,വ്യാപാരികൾ,മൊത്തക്കച്ചവടക്കാർ,ബി 2 ബി ബയേഴ്സ് എന്നിവരെ ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.കേരളം, തമിഴ്നാട്,കർണാടക എന്നിവയുൾപ്പെടെ പ്രധാന വാഴപ്പഴ ഉൽപ്പാദക സംസ്ഥാനങ്ങളിൽ ഗ്രീനിക്കിന്റെ സഹായക കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.വിത്തുകൾ,കൃഷി,കാലാവസ്ഥ,ഇൻഷ്വറൻസ് പരിരക്ഷ,ധനസഹായം,വിപണി തുടങ്ങി ഉൽപാദനവും വിപണനവുമായി ബന്ധപ്പെട്ടുള്ള ഉപദേശവും പിന്തുണയും ഗ്രീനിക്ക് കർഷകർക്ക് നൽകും.മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിൽ സമാനമായ കേന്ദ്രങ്ങൾ തുടങ്ങാനിരിക്കുകയാണ്. ഇന്ത്യയിലുടനീളം ഇത് വ്യാപിപ്പിക്കാനും ആലോചനയുണ്ട്.വാഴപ്പഴ കയറ്റുമതിയിൽ വലിയ സാദ്ധ്യതയുള്ള ഇന്ത്യയ്ക്ക് വാഴപ്പഴത്തിൽ നിന്നുള്ള ലഘുഭക്ഷണങ്ങൾ,പോഷക,ആരോഗ്യദായക ഉൽപ്പന്നങ്ങൾ എന്നിവയിൽ ആഗോള വിപണി പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.