കഴക്കൂട്ടം: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റിന്റെ രണ്ടാം ദേശീയ കോർപ്പറേറ്റ് സമ്മേളനം കാര്യവട്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഫിസിയോതെറാപ്പിസ്റ്റുകൾക്കും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും വേണ്ടി സമിതി രൂപീകരിക്കാൻ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണൽ കമ്മിറ്റി എന്ന സമിതിയുടെ രൂപീകരണത്തിന് മുന്നോടിയായി പ്രാഥമിക സമിതി രൂപീകരിച്ചുവെന്നും ഈ പ്രാഥമിക സമിതിയിൽ അംഗീകൃത ഫിസിയോതെറാപ്പിസ്റ്റുകൾക്ക് രജിസ്ട്രേഷൻ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐ.എ.പി ദേശീയ പ്രസിഡന്റും സംഘാടക അദ്ധ്യക്ഷനുമായ ഡോ. സഞ്ജീവ് കെ, സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത് നമ്പൂതിരി, ഡോ. കെ.എം. അണ്ണാമലൈ, ഐ.എ.പി ദേശീയ ട്രഷറർ ഡോ. രുചി വർഷ്ണി, ഡോ. സുരേഷ് ബാബു റെഡ്ഢി, ഡോ. ജിം ഗോപാലകൃഷ്ണൻ, ഡോ. ജയശ്രീകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |