തിരുവനന്തപുരം: മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല അത്ലറ്റിക്സ് മത്സരങ്ങൾ നടത്തി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ സ്റ്റേറ്റ് സെക്രട്ടറി എൻ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വിജയിച്ചവർക്ക് ഡിസംബറിൽ നടക്കുന്ന സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കാം. ജില്ലാ പ്രസിഡന്റ് ശ്രീധരൻകുട്ടി നായർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശൂരനാട് ചന്ദ്രശേഖരൻ, ചന്ദ്രബാബു, ബെന്നടി, വേണുഗോപാൽ, എസ്.പി. ഷിബു, രാമചന്ദ്രൻ നായർ, രാജീവൻ, ജോർജ് മാത്യു, ഗണേഷ് ബാബു, മണിയമ്മ, ഇന്ദിരാദേവി, ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |