തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് നിരന്തരം ശല്യം ചെയ്ത കേസിലെ പ്രതിയെ പോക്സോ നിയമപ്രകാരം പിടികൂടി. നേമം ഐക്കരവിളാകം നെടിയവിള വീട്ടിൽ രവീൺ എന്ന ശങ്കറിനെയാണ് (23) നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച നേമം പൊലീസ് ക്വാർട്ടേഴ്സിന് സമീപം ഇയാളും കൂട്ടാളിയും പെൺകുട്ടിയെ തടഞ്ഞു നിറുത്തി അസഭ്യം പറയുകയും, ഇതുകണ്ട് കാര്യം തിരക്കാൻ ചെന്ന പെൺകുട്ടിയുടെ അയൽവാസിയെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിനും നേമം പൊലീസ് കേസെടുത്തിരുന്നു. മുൻപും നിരവധി അടിപിടി കേസുകളിലെ പ്രതിയാണിയാൾ. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, വിജയൻ, മധുമോഹൻ, എ.എസ്.ഐമാരായ ശ്രീകുമാർ,എസ്.സി.പി.ഒ മുരുകൻ, സി.പി.ഒമാരായ പ്രവീൺ, ഗിരി, ഉണ്ണി, സജു, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |