തിരുവനന്തപുരം: സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളെ പിന്തുണച്ച് എഫ്.എസ്.ഇ.ടി.ഒ നടത്തുന്ന കാമ്പെയിനുകളുടെ ഭാഗമായി മ്യൂസിയം കോമ്പൗണ്ടിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും സിനിമാതാരവുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ,സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ്കുമാർ, പ്രസിഡന്റ് എം.സുരേഷ്ബാബു,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ.കുമാരിസതി, പി.ആർ.ആശാലത,മാത്യു എം.അലക്സ്,പനവൂർ നാസർ,ജില്ലാ ഭാരവാഹികളായ ഷിനുറോബർട്ട്,കെ.ആർ.സുഭാഷ്, ജി.ഉല്ലാസ് കുമാർ,എസ്.കെ.ചിത്രാദേവി,ജെ.ശ്രീമോൻ,കെ.ജി.ഒ.എ സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ടി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |