തിരുവനന്തപുരം: പ്രൈമറി സ്കൂളുകളിലെ ഐ.ടി കോർഡിനേറ്റർമാരെ പങ്കെടുപ്പിച്ച് എസ്.എസ്.കെയുടെയും കൈറ്റിന്റെയും സംയുക്ത സംരംഭമായ ടെക്കി ടീച്ചർ ദ്വിദിന ശില്പശാല എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജവാദ് എസ്. ഉദ്ഘാടനം ചെയ്തു. പുതിയ ടെക്നോളജികൾ അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ദ്വിദിന ശില്പശാലയിൽ സമഗ്ര പോർട്ടൽ, ആനിമേഷൻ ടെക്നിക്കുകൾ,കൈറ്റ് ബോർഡ് തുടങ്ങിയ വിവിധ സാങ്കേതിക വിദ്യകൾ അദ്ധ്യാപകർക്ക് പരിചയപ്പെടുത്തി. ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നായി 32 അദ്ധ്യാപകർ ദ്വിദിന ശില്പശാലയിൽ പങ്കെടുത്തു. നോർത്ത് ബി.പി.സി അനൂപ് ആർ അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയിൽ സോഫിയ,മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |