തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ്,എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ലഹരിമുക്ത നവകേരള സൈക്കിൾ റാലിയുടെ സമാപന സമ്മേളനം നാളെ വൈകിട്ട് 4ന് സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.റാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും.സ്റ്റേഡിയത്തിൽ കേരള ഭൂപടത്തിന്റെ മാതൃകയിൽ യൂണിഫോമിൽ അണിനിരക്കുന്ന സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.മന്ത്രി ആന്റണി രാജു,ശശി തരൂർ എം.പി,വി.കെ.പ്രശാന്ത് എം.എൽ.എ,മേയർ ആര്യ രാജേന്ദ്രൻ,പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു, എസ്.ആനന്ദകൃഷ്ണൻ,ജെറോമിക്ക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |