തിരുവനന്തപുരം:നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ മാനവ വിഭവശേഷി തൊഴിൽ വികസന കേന്ദ്രത്തിന്റെ (എച്ച്.ആർ.ഇ.ഡി.സി)ട്രെയിനിംഗ് സെന്ററിൽ വിവിധ കോഴ്സുകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു.ഡെപ്യൂട്ടി മേയർ പി.കെ.രാജുവിന്റെ അദ്ധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.എസ്.ആതിര ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.സലിം, കക്ഷിനേതാക്കളായ എം.ആർ ഗോപൻ, പി.പത്മകുമാർ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, എസ്.ജയശ്രീ, എച്ച്.ആർ.ഡി.സി.ഇ ഡയറക്ടർ കെ.രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |