ശ്രീകാര്യം: പ്രിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ടൂറിസം വകുപ്പ് ആവുക്കുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിർമ്മിച്ച ടൂറിസം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നവംബർ 2ന് വൈകിട്ട് 7ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീനിവാസ് ,മേയർ ആര്യ രാജേന്ദ്രൻ,കൗൺസിലർമാരായ അർച്ചന മണികണ്ഠൻ,ഗായത്രി ദേവി,ക്ഷേത്ര സമിതി പ്രസിഡന്റ് പൗഡിക്കോണം സനൽ,അണിയൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |