ഇരിങ്ങാലക്കുട: തേങ്ങ നിറച്ച പിക്കപ്പ് വാനിൽ 160 കെയ്സിലായി 1440 ലിറ്റർ വിദേശ മദ്യം കടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിപ്ര മുക്കാലക്കൽ സ്വദേശി തെക്കേ വിളാകം വീട്ടിൽ കൃഷ്ണപ്രകാശാണ് (24) അറസ്റ്റിലായത്.ഇന്നലെ പുലർച്ചെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് മാഹിയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന ലക്ഷങ്ങളുടെ മദ്യം പിടികൂടിയത്.
മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി തിരുവനന്തപുരത്ത് വിൽക്കാൻ കൊണ്ടുപോകുകയായിരുന്നു. 500 മില്ലിയുടെ ഒരേ ബ്രാൻഡിലുള്ള മദ്യമാണ് പിടികൂടിയത്. ഇയാൾക്ക് മദ്യം ലഭിച്ചത് ഡിസ്റ്റിലറികളിൽ നിന്നാണോ എന്ന് അന്വേഷിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പ് ഇതേ കുറ്റത്തിന് വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത കൃഷ്ണപ്രകാശ് കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |