തിരുവനന്തപുരം: ലഹരി വിരുദ്ധ സന്ദേശവുമായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സമൂഹ ജാഗ്രതാ ജ്യോതി തെളിച്ചു. ലഹരി എന്ന വിപത്തിനെതിരെ ദീപം തെളിച്ചു കൊണ്ട് തിരുവനന്തപുരം, തിരുമല, നാലാഞ്ചിറ ക്ലസ്റ്ററുകളിലെ വോളന്റിയർമാരും പ്രോഗ്രാം ഓഫീസർമാരും സെക്രട്ടേറിയറ്റിന് മുന്നിൽ അണിനിരന്നു.
മന്ത്രി വി. ശിവൻകുട്ടി സംസ്ഥാന തല പ്രചാരണം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എൻ.എസ്.എസ് സംസ്ഥാന ഓഫിസർ ഡോ.ആർ.എൻ.അൻസർ, സംസ്ഥാന പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ, ദക്ഷിണമേഖല കൺവീനർ ബിനു പി.ബി, ജില്ലാ കൺവീനർ ശ്രീജ പി, പി.എ.സി അംഗങ്ങളായ ശ്യാംകുമാർ.എസ്, ശരത്ത്.എസ്, സാംകുമാർ പി.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |