SignIn
Kerala Kaumudi Online
Friday, 29 March 2024 6.19 PM IST

പുത്തരിക്കണ്ടം മൈതാനത്ത് സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ്

തിരുവനന്തപുരം: ദേശീയ കാൻസർ അവബോധന ദിനമായ 7ന് പുത്തരിക്കണ്ടം മൈതാനത്ത് ഇ.കെ.നായനാർ പാർക്കിൽ നടത്തുന്ന സൗജന്യ ഓറൽ കാൻസർ സ്‌ക്രീനിംഗ് ക്യാമ്പിന് 200 ഡോക്ടർമാർ നേതൃത്വം വഹിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ക്യാമ്പ്. സൗജന്യ ഡെന്റൽ പരിശോധനയും ഉണ്ടാകും.സ്വസ്തി ഫൗണ്ടേഷൻ, കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ്,റീജണൽ കാൻസർ സെന്റർ, ഐ.എം.എ തിരുവനന്തപുരം, ഗവ. ഡെന്റൽ കോളേജ് തിരുവനന്തപുരം,ഗോകുലം മെഡിക്കൽ കോളേജ്, സാസ്‌കാൻ, ഐ.ആർ.ഐ.എ കേരള, പി.എം.എസ് ഡെന്റൽ കോളേജ്,കാർകിനോസ്,ശ്രീ ശങ്കരാ ഡെന്റൽ കോളേജ് അകത്തുമുറി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം,ഗവൺമെന്റ് കോളേജ് ഒഫ് നഴ്സിംഗ് തിരുവനന്തപുരം,റീജണൽ കാൻസർ അസോസിയേഷൻ,കാൻസർ കൺട്രോൾ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ,ആസ്മിക് കേരള എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.