തിരുവനന്തപുരം:മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ അമ്പതാം ചരമവാർഷികത്തോടനുന്ധിച്ച് നാളെ രാവിലെ 9.30ന് പാളയം ആർ.ശങ്കർ സ്ക്വയറിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിക്കുമെന്ന് ആർ.ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ് അറിയിച്ചു. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം.സുധീരൻ, എം.എം.ഹസൻ, അടൂർ പ്രകാശ് എം.പി, എം.വിൻസെന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും.രാവിലെ 9ന് സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന ആശാൻ കവിതകളുടെ ആലാപനത്തോടെയാകും ചടങ്ങുകൾ ആരംഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |