SignIn
Kerala Kaumudi Online
Friday, 19 April 2024 11.15 AM IST

വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള നെയ്യാർ ഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) കോൺട്രാക്ട് അടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും,സർക്കാർ കോളേജുകൾ/മറ്റ് അംഗീകൃത കോളേജുകൾ/യൂണിവേഴ്സിറ്റികൾ/മറ്റ് സർക്കാർ വകുപ്പുകൾ/അപ്പക്സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റിലുള്ള 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം,എം.ബി.എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്. താൽപ്പര്യമുള്ളവർ നവംബർ 10ന് രാവിലെ 10.30ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് അസൽ സർട്ടിഫിക്കറ്റുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.: 0471-2320420, 94466702612

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.