തിരുവനന്തപുരം: മതിയായ രേഖകൾ ഹാജരാക്കുന്ന ജീവനക്കാർക്ക് ഉപതിരഞ്ഞെടുപ്പിൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതി ലഭിക്കും. ഇന്ന് ജില്ലയിലെ കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം,പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ,ബോർഡുകൾ,കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാർഡുകളിലെ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതി ലഭിക്കും.രേഖകൾ ഹാജരാക്കുന്ന ഉദ്യോഗസ്ഥർക്ക് സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ അനുമതി നൽകാൻ ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കണമെന്ന് കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |