SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.41 AM IST

സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ്

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും യോഗനാദം ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് 14,15,16 തീയതികളിലായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. 2022 ഖത്തർ ലോക കപ്പുമായി ബന്ധപ്പെട്ടാണ് സെവൻസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെ പത്ര/ടെലിവിഷൻ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് ഫുട്ബാൾ ലീഗ്. ടൂർണമെന്റിനോടനുബന്ധിച്ച് 16ന് വൈകിട്ട് 6 മണിക്ക് മുൻ ഇന്ത്യൻ താരങ്ങൾ അണി നിരക്കുന്ന കേരള ലെജൻഡ്സും പ്രമുഖ താരങ്ങളും മാദ്ധ്യമ പ്രവർത്തകരും അണിനിരക്കുന്ന സെലിബ്രിറ്റി മത്സരവും സംഘടിപ്പിക്കും.ടൂർണമെന്റിനോട് അനുബന്ധിച്ച് വനിത മാദ്ധ്യമ പ്രവർത്തകരുടെ ഷൂട്ടൗട്ട് മത്സരവും ഉണ്ടാകും. ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബുധനാഴ്ച വൈകിട്ട് 3ന് കേസരിയിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.