തിരുവനന്തപുരം: സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമപദ്ധതികളുടെയും മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം നടന്നു. ടെലിവിഷൻ ഫ്രറ്റേണിറ്റി ചെയർമാൻ ശ്രീമൂവീസ് ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് നിർവഹിച്ചു. സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ മധുപാൽ മുഖ്യപ്രഭാഷണം നടത്തി.ആത്മയുടെ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ, സെക്രട്ടറി സന്തോഷ് കുട്ടമത്ത്, മുൻ ചെയർമാൻ ജി.ജയകുമാർ എന്നിവർ സംസാരിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |