തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വീഴ്ചയിൽ പ്രതിഷേധിച്ച് കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ജയ അരി സൗജന്യമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
വിപണിയിൽ 65 രൂപയ്ക്ക് മുകളിൽ വിലയുള്ള ജയ അരി 2 കിലോ വീതം നൂറിലധികം പേർക്ക് വിതരണം ചെയ്തു. മറ്റു ജില്ലകളിലെ കളക്ടറേറ്റുകളുടെ മുമ്പിലും സൗജന്യമായി അരി വിതരണം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പാളയം അശോക് പറഞ്ഞു. മുൻമന്ത്രി വി.എസ്.ശിവകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി.സുബോധൻ, കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ സ്കറിയ, സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി കുരുവിള, വൈസ് പ്രസിഡന്റുമാരായ ശ്രീലാൽ ആരിഫ്, ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാലകൃഷ്ണൻ, ജില്ലാ ട്രഷറർ സതിദേവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |