തിരുവനന്തപുരം: ഡിസംബർ 13 മുതൽ 23 വരെ കിഴക്കേകോട്ട വൈകുണ്ഠം കല്യാണ മണ്ഡപത്തിൽ നടക്കുന്ന 38-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി 19ന് ചിത്ര രചനാമത്സരം സംഘടിപ്പിക്കും. രാവിലെ 10ന് മ്യൂസിയം വളപ്പിൽ നടക്കുന്ന ചിത്ര രചനാമത്സരത്തിൽ 'ഭഗവാൻ കൃഷ്ണൻ" എന്നതാണ് വിഷയം. പ്രവേശന ഫീസില്ല (മത്സരത്തിൽ പങ്കെടുക്കാനെത്തുന്നവർ ചിത്ര രചനയ്ക്ക് ആവശ്യമായവ കൊണ്ട് വരണം). പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാം. വിജയികൾക്ക് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഉദ്ഘാടനം സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര സമ്മേളന നഗരിയിൽ പ്രദർശിപ്പിക്കും. ഫോൺ: 0471 3577487.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |