തിരുവനന്തപുരം:സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ മേൽനോട്ടത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഒഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി നടത്തുന്ന എം.എസ് ഓഫീസ്, പേപ്പർബാഗ് മേക്കിംഗ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോറം ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം 19ന് മുമ്പായി സെന്റർ ഒഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ലഭ്യമാക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ : 0471 -2345627, 8289827857.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |