തിരുവനന്തപുരം:കേരള സംസ്ഥാന യുവജനക്ഷേമബോർഡിന്റെ ' നേതൃത്വത്തിൽ ഫിഫ ഫുട്ബാൾ വിളംബര ഘോഷയാത്ര മ്യൂസിയത്ത് നിന്ന് മന്ത്രി കെ.രാജൻ ഫ്ളാഗ് ഓഫ് ചെയ്തു.വൈസ് ചെയർമാൻ എസ്.സതീഷ് വട്ടിയൂർക്കാവ് വി.കെ പ്രശാന്ത് എം.എൽ.എ,സന്തോഷ് കാല, ടി.ടിജിസ്മോൻ, മെമ്പർ സെക്രട്ടറി പ്രസന്നകുമാർ , ജില്ല കോർഡിനേറ്റർ എ.എം. അൻസാരി, അവളിടം ജില്ല കോർഡിനേറ്റർ വി.എസ് ശ്യാമ, ജില്ല പ്രോഗ്രാം ഓഫീസർ ചന്ദ്രിക ദേവി,ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വിവിധ ജേഴ്സികൾ അണിഞ്ഞ് യുവതികളും യുവാക്കളും ഗോൾ പോസ്റ്റിൽ അവരവരുടെ ഇഷ്ട രാജ്യങ്ങൾക്ക് വേണ്ടി ഗോളടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |