ആറ്റിങ്ങൽ: പതിനഞ്ച് വയസുകാരിയുടെ നഗ്ന വീഡിയോ മൊബൈലിൽ പകർത്തി സുഹൃത്തുക്കൾക്ക് അയച്ച 24 കാരൻ പിടിയിൽ. ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ് ഭവനിൽ നന്ദു എന്നു വിളിക്കുന്ന ആകാശാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.
പ്രൈവറ്ര് എന്ന ബസിലെ ഡ്രൈവറായ ആകാശ്, ഈ ബസിലെ സ്ഥിരം യാത്രക്കാരിയായ കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് വീഡിയോ പകർത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഒളിവിലായ പ്രതിയെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. ബിനുവിന്റെ നിർദ്ദേശപ്രകാരം സി.ഐ പ്രതാപചന്ദ്രൻ, എസ്.ഐ ശരത്, പൊലീസുകാരായ അനിൽകുമാർ, ബിനോജ്, ശരത്കുമാർ എന്നിവരാണ് അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |