തിരുവനന്തപുരം: പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിലെ സഹകരണ വാരാഘോഷം ബാലരാമപുരം സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ആർ.കെ.മേനോൻ പതാക ഉയർത്തി.സൗജന്യ നേത്ര പരിശോധന ക്യാമ്പും സെമിനാറുകളും നടത്തി. വിദ്യാർത്ഥികൾക്കായി സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ,ക്വിസ്, ചിത്രരചന, പ്രസംഗം, പ്രബന്ധ അവതരണം എന്നിവയിൽ മത്സരം സംഘടിപ്പിച്ചു. എച്ച്.ഡി.സി.എം കോ ഓർഡിനേറ്റർ ഡോ.സക്കീർ ഹുസൈനും അസി. കോ ഓർഡിനേറ്റർ ലക്ഷ്മീ സുരേഷ് ബാബുവും നേതൃത്വം നൽകി. വാരാഘോഷങ്ങൾ 20ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |