തിരുവനന്തപുരം: കുന്നുകുഴി എൻ.എസ്.എസ് വനിതാസമാജത്തിന്റെ വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ ഭരണസമിതി അംഗവും മേഖലാ കൺവീനറുമായ കെ.പി.പരമേശ്വരനാഥ് ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് എസ്.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് പാറ്റൂർ സുനിൽ, നഗരസഭ ടൗൺ പ്ലാനിംഗ് കമ്മിറ്റി മുൻ ചെയർമാനും മുൻ കണ്ണമ്മൂല കൗൺസിലറുമായ അഡ്വ.ആർ.സതീഷ്കുമാർ, വൈസ് പ്രസിഡന്റ് ഡി.ശ്രീകുമാർ, വനിതാ സമാജം സെക്രട്ടറി രതിസതീഷ്, സജില, ശൈലജ, ജയശ്രി.പി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |