തിരുവനന്തപുരം : പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും യോഗനാദം ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമാകും. ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഖത്തർ ലോകകപ്പിന്റെ ആവേശത്തിനൊപ്പം തലസ്ഥാനത്തെ മാദ്ധ്യമ സ്ഥാപനങ്ങൾ പങ്കെടുക്കുന്നതാണ് ടൂർണമെന്റ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രാഥമിക ഘട്ടവും ബുധനാഴ്ച ഫൈനലും നടക്കും. 12 മാദ്ധ്യമ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ടൂർണമെന്റിനോട്നുബന്ധിച്ച് മുൻ ഇന്ത്യൻ താരങ്ങൾ അണിനിരക്കുന്ന കേരള ലെജൻഡ്സും സെലിബ്രിറ്റി താരങ്ങളും മാദ്ധ്യമ പ്രവർത്തകരും ഉൾക്കൊള്ളുന്ന കേസരി ഹീറോസും തമ്മിലുള്ള പ്രദർശന മത്സരം ബുധനാഴ്ച വൈകിട്ട് 4ന് നടക്കും. ഉച്ചയ്ക്ക് 2.30ന് വനിത മാദ്ധ്യമ പ്രവർത്തകരുടെ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |