SignIn
Kerala Kaumudi Online
Thursday, 25 April 2024 7.37 AM IST

റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ നെയ്യാറ്റിൻകര ഉപജില്ലയുടെ തേരോട്ടം

long-jump

തിരുവനന്തപുരം: തുടക്കത്തിലെ ആവേശം ചോർന്നുപോകാതെ മെഡൽ നേട്ടത്തിലെ വേഗം ഇരട്ടിയാക്കിയതോടെ നെയ്യാറ്റിൻകര ഉപജില്ല രണ്ടാം ദിനവും തങ്ങളുടേതാക്കി. ഇന്നലെ മാത്രം 16 മെ‌ഡലുകളാണ് ട്രാക്കിൽ നിന്നും ഫീൽഡിൽ നിന്നും നെയ്യാറ്റികരയുടെ ചുണക്കുട്ടികൾ വാരിയെടുത്തത്. 19 സ്വർണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമടക്കം 164 പോയിന്റുമായാണ് നിലവിലെ ചാമ്പ്യന്മാരുടെ ജില്ലാ സ്കൂൾ കായികമേളയിലെ തേരോട്ടം. ആദ്യദിനം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം നോർത്ത് മൂന്നു സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 55 പോയിന്റുമായി ഇന്നലെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള നെടുമങ്ങാട് ആറു സ്വർണവും ഒൻപത് വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 60 പോയിന്റാണ് നേടിയത്.മത്സരം അവസാനിക്കാൻ ഒരുദിനം മാത്രം ബാക്കി നിൽക്കെ നെയ്യാറ്റിൻകര സബ്ജില്ല തൊട്ടുപിന്നിലുളള നെുമങ്ങാടിനേക്കാൾ 104 പോയിന്റുകൾക്ക് മുന്നിലാണ്. വ്യക്തിഗത സ്‌കൂൾ വിഭാഗത്തിൽ നെയ്യാറ്റിൻകര സബ് ജില്ലയിയുടെ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസാണ് ഒന്നാമത്.ഏഴു സ്വർണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 50 പോയിന്റോടെയാണ് സ്കൂൾ മുന്നലെത്തിയത്. നാല് വീതം സ്വർണവും വെള്ളിയും ഒരു വെങ്കലമടക്കം 33 പോയന്റുമായി നെടുമങ്ങാട് ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസാണ് രണ്ടാം സ്ഥാനത്ത്.അരുമാനൂർ എം.വി.എച്ച്എസ്എസ് നാലു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ 28 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാമതുമുണ്ട്.ഇന്നലെ നടന്ന 29 ഫൈനലുകളിൽ ജി.വി.രാജ,സായി എൽ.എൻ.സി.പി.ഇ, വെള്ളായണി അയ്യങ്കാളി സ്‌പോർട്സ് സ്‌കൂൾ തുടങ്ങിയ കായിക സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് കനത്ത വെല്ലുവിളിയുയർത്താൻ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കഴിഞ്ഞു. ഇന്നലെ രാവിലെ നടന്ന ആദ്യ മത്സര ഇനമായ സീനിയർ പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ നെടുമങ്ങാട് ഗവൺമെന്റ് സ്‌കൂളിലെ പെൺകുട്ടികളുടെ ആധിപത്യമായിരുന്നു. നെടുമങ്ങാട് ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ എ.വി ആരതി തന്റെ സ്വർണനേട്ടം രണ്ടാക്കി ഉയർത്തി. നടത്ത മത്സരത്തിൽ ആരതി 19 മിനിറ്റ് 16.15 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് ഉടമയായപ്പോൾ ജി.എസ് വർഷ 20 മിനിറ്റ് 7.24 സെക്കൻഡിൽ നടന്നെത്തി വെള്ളി നേടി. നെടുമങ്ങാട് സബ് ജില്ലയിലെ തന്നെ ആര്യനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ആർ.ബി ആരതിചന്ദ്രൻ (20 മിനിറ്റ് 38.38 സെക്കൻഡ്) വെങ്കല നേട്ടത്തിന് അർഹയായി. ആൺകുട്ടികളുടെ നടത്തമത്സരത്തിലും നെടുമങ്ങാട് സബ് ജില്ലയില താരങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി.ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ് അഭിജിത്ത് അഞ്ചു കിലോമീറ്റർ നടത്തത്തിൽ 31 മിനിറ്റ് 19.2 സെക്കൻഡിൽ ഫിനിഷ് ചെയ്തു സ്വർണം നേടി. ഇതേ സ്‌കൂളിലെ തന്നെ എസ്. അക്ഷയ് 32 മിനിറ്റ് 7. 7 സെക്കൻഡിൽ ഓടിയെത്തി വെള്ളിയും കാട്ടാക്കട സബ് ജില്ലയിലെ മൈലയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഡി. അഭിധാൻ (32 മിനിറ്റ് 10.2 സെക്കൻഡ്) വെങ്കലവും നേടി.സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കഴിഞ്ഞ ദിവസം സ്വർണം നേടിയ ജി.വി.രാജയുടെ അനുരാഗ് സി.വി ലോംഗ് ജമ്പിൽ സ്വർണം ചാടിയെടുത്ത് നേട്ടം രണ്ടാക്കി.

സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിലും ഹൈജമ്പിലും മിന്നും പ്രകടനത്തോടെ ജി.വി രാജയുടെ മുഹമ്മദ് ജാസിമും ഇരട്ട സ്വർണം നേടി. സീനിയർപെൺകുട്ടികളുടെ ലോംഗ ജമ്പിലും ഹൈജമ്പിലും ഒന്നാം സ്ഥാനത്തെത്തിയ എം.വി.എച്ച്.എസ്.എസിലെ ഷീബ സ്റ്റീഫനും സീനിയർ ആൺകുട്ടികളുടെ 400 ,800 മീറ്ററിൽ മിന്നും പ്രകടനവുമായി ജി.വി രാജ താരം എസ്. ഹരിറാമും സീനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിലും ഷോട്ട്പുട്ടിലും സായിയുടെ ഡാനിയൽ മാത്യു ഇരട്ട സ്വർണം നേടി. കായികോത്സവത്തിന് ഇന്ന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ കൊടിയിറങ്ങും.


സുവ‌ർണതാരമായി ഇന്ദ്രനാഥൻ

പങ്കെടുത്ത ഇനങ്ങളിലെല്ലാം സ്വർണമെഡൽ തന്റെ പേരിലാക്കി എസ്.ഇന്ദ്രനാഥൻ.മീറ്റിന്റെ ആദ്യദിനം 800 മീറ്ററിൽ സ്വർണനേടിയ കാഞ്ഞിരംകുളം പി.കെ.എം.എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഇന്ദ്രനാഥൻ ഇന്നലെ 1500 മീറ്ററിലും 400 മീറ്ററിലും സ്വർണം കൊയ്തു.നാലു മിനിറ്റ് 17.31 സെക്കൻഡിലാണ് 1500 മീറ്ററിൽ ഫിനിഷ് ചെയ്തത്. 0.51.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 400 മീറ്ററിൽ ഒന്നാമതായി ഓടിയെത്തിയത്. ഗുവാഹത്തിയിൽ നടന്ന ജൂനിയർ നാഷ്ണലിൽ 800 മീറ്ററിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കാഞ്ഞിരംകുളം പുത്തൻകട സ്വദേശിയായ ഇന്ദ്രനാഥൻ.പ്രവാസിയായ സുരേഷിന്റെയും സന്ധ്യയുടെയും മകനാണ്.സഹോദരൻ സൂര്യനാഥൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.