തിരുവനന്തപുരം: നാഷണൽ ജനതാദളിന്റെ സംസ്ഥാന ,ജില്ലാ നേതാക്കളടക്കം നൂറു കണക്കിന് പ്രവർത്തകർ ഡി.സി.കെ (ഡെമോക്രാറ്റിക് കോൺഗ്രസ് കേരള ) യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് ഡി.സി.കെ സംസ്ഥാന പ്രസിഡന്റ് സലിം പി.മാത്യു പറഞ്ഞു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സി. ഹരിയുടെ അദ്ധ്യക്ഷതയിൽ പ്രസ് ക്ളബിൽ നടന്ന ലയന സമ്മേളനം ഡി.സി.കെ സംസ്ഥാന പ്രസിഡന്റ് സലിം പി.മാത്യു ഉദ്ഘാടനം ചെയ്തു. തമിഴ് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ഭാരതിമോഹനനെ സമ്മേളനത്തിൽ ആദരിച്ചു. ജേക്കബ് തോമസ്, കടകംപളളി സുകു, ലതാമേനോൻ, രവി. പ്രദീപ് കരുണാകരൻപിള്ള, ചന്ദ്രകുമാർ, ഇ.ആർ.ഗഫൂർ, ഹസീന ജോഷി, പി.ആർ ഐശ്വര്യ, പ്രേമ, കൃഷ്ണപ്രിയ, ശശിപുളിക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |