തിരുവനന്തപുരം: സംസ്ഥാനത്തെ കൈത്തറി തകർച്ച നേരിടുമ്പോഴും കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാനോ കേന്ദ്ര സഹായങ്ങൾ തൊഴിലാളികൾക്കെത്തിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് വിരോധാഭാസമാണെന്ന് കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും സംഘടന സംസ്ഥാന പ്രസിഡന്റുമായ അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഴിവിള ശശി അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. മംഗലത്തുകോണം തുളസി, ജയചന്ദ്രൻ,ജിബിൻ,നാരുവാമൂട് രാമചന്ദ്രൻ ,സജി, പയറ്റുവിള സുരേന്ദ്രൻ, രാജൻ,പുഷ്ക്കരൻ,പയറ്റുവിള മധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |