വൈപ്പിൻ: ഞാറക്കൽ പള്ളിക്ക് തെക്ക് വശമുള്ള റോയലാൻഡ് ക്ലബ്ബിൽ എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിന്റെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 381960 രൂപയും മദ്യവും പിടിച്ചെടുത്തു. വൻതോതിൽ പണം വച്ച് ചീട്ടുകളിയും മദ്യ ഉപയോഗവും നടക്കുന്നതായി റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൊലീസ് എത്തുമ്പോൾ ക്ലബ്ബിന്റെ ഇരു നിലകളിലായി നാല്പതോളം പേർ ചീട്ടുകളിയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |