തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് മാദ്ധ്യമ പ്രവർത്തനത്തിൽ അവബോധമുണ്ടാക്കാനായി കേരള മീഡിയ അക്കാഡമിയുമായി ചേർന്ന് ചാല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മീഡിയ ക്ലബ് പ്രവർത്തനം ആരംഭിച്ചു. തിരക്കഥാകൃത്ത് സജീവ് പാഴൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മീര, എസ്.എം.സി ചെയർമാൻ സേതുമാധവൻ, വലിയശാല വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ, മീഡിയ ക്ലബ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ സ്നെമ്യ മാഹീൻ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് എം. ബിനുജ സ്വാഗതവും മീഡിയ ക്ലബ് കോ ഓർഡിനേറ്റർ ഡോ. സിന്ധു എസ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി അക്ബാരി എന്ന പേരിൽ അഞ്ഞൂറോളം വർത്തമാന പത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |