SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.36 AM IST

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി യുവജന കമ്മിഷൻ

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മിഷൻ 'ലഹരിയാവാം കളിയിടങ്ങളോട് ഗോൾ ചലഞ്ച്' സംഘടിപ്പിച്ചു. ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ചലഞ്ച്.കമ്മിഷൻ അംഗങ്ങളായ എസ്.കെ.സജീഷ്,കെ.പി.പ്രമോഷ്,വി.വിനിൽ,പി.എ.സമദ്,കമ്മിഷൻ സെക്രട്ടറി ഡാർലി ജോസഫ്,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് ജോസഫ്,ഫിനാൻസ് ഓഫീസർ സി.അജിത് കുമാർ,യുവജന കമ്മിഷൻ സംസ്ഥാന,ജില്ലാ കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

'ലഹരിക്കെതിരെ നാടുയരുന്നു' എന്ന പേരിൽ ബോധവത്കരണ പ്രവർത്തനങ്ങളും യുവജന കമ്മിഷൻ നടത്തുന്നുണ്ട്. ജാഗ്രതാ സദസ്, ഹ്രസ്വചിത്ര പ്രദർശനം, സെമിനാർ എന്നിവ സർവകലാശാല,കോളേജ് യൂണിയനുകൾ,യുവജന സംഘടനകൾ,സാംസ്‌കാരിക സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. വിവരങ്ങൾക്ക് ഫോൺ : 0471 2308630.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.