വെള്ളനാട്: കണ്ണമ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോദയ ലൈബ്രറി, സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത് മികവ് തെളിയിച്ച ബാല പ്രതിഭകളെ അനുമോദിച്ചു. നവോദയം 2022 എന്ന പേരിൽ നടത്തിയ പരിപാടി മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് കെ.എൽ.അജിത് അദ്ധ്യക്ഷത വഹിച്ചു. ഗവൺമെന്റ് യു.പി.എസ് വെള്ളനാട് സീനിയർ ശ്രീകല,പെരിഞ്ഞാറമൂല ട്രൈബൽ എൽ.പി.എസ് എച്ച്.എം സ്വപ്നാറാണി, വെള്ളനാട് ഗവൺമെന്റ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ,നവോദയ രക്ഷാധികാരി വാസുദേവൻ,നവോദയ സെക്രട്ടറി ബി.എസ്.ഉമേഷ്,കലാ വിഭാഗം കൺവീനർ എസ്.രതീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |