തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കേരള ചാപ്റ്ററും ഡിപ്പാർട്ട്മെന്റ് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരവും സംയുക്തമായി ഭിന്നശേഷി ദിനാചരണവും ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കലാകേശവൻ ഉദ്ഘാടനം ചെയ്തു.പി.എം.ആർ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.ഐ.എ.പി.എം.ആർ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ.സെൽവൻ, ഗവ.മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഉഷാദേവി, ഡോ.ജോർജ് സക്കറിയ, ഡോ.പദ്മകുമാർ, ബ്ളഡ് ലൈഫ് സ്ഥാപക മേധാവി ഉഷശ്രീ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ.ഗീതു ഹരികുമാർ ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് അംഗപരിമിതർക്ക് വീൽചെയറും അസിസ്റ്റീവ് ഡിവൈസും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |